കരുനാഗപ്പള്ളി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുലശേഖരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൻ തെരുവിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. എ.ഐ.സി.സി ആംഗം സി.ആർ.മഹേഷ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുലശേഖരപുരം മണ്ഡലം പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ, കെ.എസ്. പുരം സുധീർ, സജീബ് പോച്ചയിൽ, ഹക്കിം, ശ്രീജിത് എന്നിവർ സംസാരിച്ചു.