photo
ഉപഭോക്തൃ ദിനാചരണത്തിന്റെ ഉദ്ഘാടനം ചവറ കുടുംബ കോടതി ജഡ്ജി ബി.എസ്. ബിന്ദുകുമാരി നിർവഹിക്കുന്നു

കരുനാഗപ്പള്ളി: കുലശേഖരപുരം ഗവ. മോഡൽ ഹയർ സെക്കൻറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ആഭിമുഖ്യത്തിൽ ഉപഭോക്തൃ ദിനാചരണം സംഘടിപ്പിച്ചു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, കോൺഫെഡറേഷൻ ഒഫ് കൺസ്യൂമർ വിജിലൻസ് എന്നിവരുടെ സഹകരണത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.

താലൂക്കുതല ഉദ്ഘാടനം കരുനാഗപ്പള്ളി ലീഗൽ സർവീസ് കമ്മിറ്റി ചെയർപേഴ്സണും ചവറ കുടുംബകോടതി ജഡ്ജ് വി.എസ്. ബിന്ദുകുമാരി ഉദ്ഘാടനം ചെയ്തു.

സി.വി.സി സംസ്ഥാന സെക്രട്ടറി ഷീലാ ജഗധരൻ ഉപഭോക്താവിന് ലഭ്യമാകേണ്ട നിയമ പരിരക്ഷകളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. പി.ടി.എ പ്രസിഡന്റ് ജി. രഘു അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ബി. സുബാഷ് ചന്ദ്രൻ, സി.വി.സി.ജില്ലാ സെകട്ടറി ഷാജിലാൽ, താലൂക്ക് സെക്രട്ടറി വി.ആർ. ഹരികൃഷ്ണൻ, ജില്ലാ കോ ഓർഡിനേറ്റർ ജയശ്രീ വട്ടത്തിൽ, തിരക്കഥാകൃത്തായ സുവചൻ, പി.ടി.എ പ്രസിഡന്റ് അയ്യപ്പൻ, വൈസ് പ്രസിഡന്റ് ചന്ദ്രബാബു, പി.ടി.എ അംഗം നിസാർ, സീനിയർ അസി. മേഴ്സി ഡിക്രൂസ്, കെ.സന്തോഷ്, ടി. അജിത, ബി.പ്രസന്ന എന്നിവർ പ്രസംഗിച്ചു.