കൊല്ലം: കാഞ്ഞിക്കൽ ദേവീക്ഷേത്ര സേവാ സമിതിയുടെ 6-ാമത് കൈതയ്ക്കൽ മഹാമുനി പുരസ്കാരം കൃഷ്ണകുമാരിക്ക് യജ്ഞാചാര്യൻ വള്ളിക്കാവ് സേനൻ സമ്മാനിച്ചു. 'മഹാമന്ത്രി വിദുരർ' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്.
ചട്ടമ്പിസ്വാമികളുടെ ജീവിതദർശനങ്ങളെ ആസ്പദമാക്കി കൈതയ്ക്കൽ സോമക്കുറുപ്പ് രചിച്ച 'മഹാമുനി' എന്ന ഗ്രന്ഥത്തിന്റെ പേരിൽ എർപ്പെടുത്തിയിട്ടുള്ളതാണ് പുരസ്കാരം.
കാഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നടന്ന പുരസ്കാരദാന ചടങ്ങിൽ ക്ഷേത്രം ഭരണസമിതി അംഗം സാവിത്രി അമ്മ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.രാമചന്ദ്രൻ നായർ, സെക്രട്ടറി വി. കേരളകുമാരൻ നായർ, ട്രഷറർ പി. ശിവൻകുട്ടി, മറ്റു ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.