തഴവ: പോരാട്ടത്തിലൂടെ മനുഷ്യ സമൂഹത്തിൽ നന്മ വളർത്തുകയും സ്വയം വളർന്നു വരികയും ചെയ്ത പ്രസ്ഥാനമാണ് ഇടതുപക്ഷമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തഴവ ഉണ്ണികൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രപഞ്ച നിയമംപോലെ നിബന്ധിതവും ശാസ്ത്രീയവുമാണ് മാർക്സിസമെന്നും മന്ത്രി പറഞ്ഞു. എ.എം. ആരിഫ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ഗംഗാധരക്കുറുപ്പ്, പി.ബി. സത്യദേവൻ, ശിവശങ്കരപ്പിള്ള, അമ്പിളിക്കുട്ടൻ, ഡി. അബ്രഹാം എന്നിവർ യോഗത്തിൽ സംസാരിച്ചു.