udf
പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മതേതര കൂട്ടായ്മ എൻ.കെ പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഏതെങ്കിലും മതങ്ങളുടെ വിശ്വാസത്തെയോ അവകാശങ്ങളെയോ സംരക്ഷിക്കാൻവേണ്ടിയല്ല മതേതരത്വം സംരക്ഷിക്കാൻ വേണ്ടിയുള്ളതാണ് ഇന്ന് രാജ്യത്ത് നടക്കുന്ന പോരാട്ടങ്ങളും സമരങ്ങളുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. യു.ഡി.എഫ് കൊല്ലം നിയോജക മണ്ഡലം കമ്മി​റ്റി നടത്തിയ മതേതര കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ രജിസ്​റ്ററിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്ന് പ്രധാനമന്ത്റി നരേന്ദ്രമോദി രാംലീലാ മൈതാനത്ത് നടത്തിയ പ്രഖ്യാപനം ജനാധിപത്യ വിശ്വാസികൾ നടത്തുന്ന സമരത്തിന്റെ നേട്ടമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

കൊല്ലം നിയോജക മണ്ഡലം ചെയർമാൻ പി.ആർ. പ്രതാപചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മയിൽ കെ.സി. രാജൻ, ബിന്ദുകൃഷ്ണ, കൈപ്പുഴ റാംമോഹൻ, സൂരജ് രവി, കോയിവിള രാമചന്ദ്രൻ, രത്നകുമാർ, ഷഹീദ് അഹമ്മദ്, ഇക്ബാൽ കുട്ടി, കൃഷ്ണവേണി ശർമ്മ, കുരീപ്പുഴ മോഹനൻ, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, ആർ. സുനിൽ, അബ്ദുൽ ഖാദർ, ജമീർ ലാൽ, ആശ്രാമം സന്തോഷ്, ആർ. രമണൻ, ടി.കെ. സുൽഫി എന്നിവർ സംസാരിച്ചു.