sidhardha
ജില്ലാ സഹോദയ കോംപ്ലക്സസ് നടത്തിയ ജില്ലാതല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ടീം

കൊല്ലം: ജില്ലയിലെ അംഗീകൃത സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്മയായ കൊല്ലം ജില്ലാ സഹോദയ കോംപ്ലക്സസ് നടത്തിയ ജില്ലാതല ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ചാമ്പ്യൻമാരായി. നാലു മത്സരങ്ങൾ തുടർച്ചയായി ജയിച്ചാണ് സിദ്ധാർത്ഥ നേട്ടം കുറിച്ചത്.
കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറു ഗോളുകൾ നേടി സിദ്ധാർത്ഥയിലെ പ്ളസ് ടു വിദ്യാർത്ഥി റൈസൽ റജീബ് മികച്ച കളിക്കാരനുള്ള ട്രോഫി കരസ്ഥമാക്കി;
സഹോദയ ചെയർമാനും ഉളിയക്കോവിൽ സെന്റ്മേരീസ് സെൻട്രൽ സ്കൂൾ ചെയർമാനുമായ ഡോ.ഡി.പൊന്നച്ചൻ ട്രോഫികൾ വിതരണം ചെയ്തു. രണ്ടാം സ്ഥാനം കരുനാഗപ്പള്ളി സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ കരസ്ഥമാക്കി. ഫെനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിദ്ധാർത്ഥ സെന്റ് ഗ്രിഗോറിയസിനെ ,പരാജയപ്പെടുത്തിയത്