ഏരൂർ: നെട്ടയം ഗവ. ഹൈസ്കൂളിൽ നടന്നുവരുന്ന എൻ.എസ്.എസ് സഹവാസ ക്യാമ്പിൽ അപ്രതീക്ഷിതമായെത്തിയ മന്ത്രി കെ. രാജു കുട്ടികൾക്കും സംഘാടകർക്കും ആവേശമായി. ഇന്നലെ രാവിലെ 9 മണിയോടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ മന്ത്രി എത്തിയത്. പി.ടി.എ പ്രസിഡന്റ് മനോജ് വിജയൻ, ക്യാമ്പ് കോ ഒാർഡിനേറ്റർ സേതുനാഥ് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ക്യാമ്പിനെക്കുറിച്ചും കുട്ടികളുടെ ക്യാമ്പിലെ അനുഭവങ്ങളെകുറിച്ചും മന്ത്രി ചോദിച്ചറിഞ്ഞു. കുട്ടികളോടൊപ്പം പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മന്ത്രിയുടെ ജന്മസ്ഥലമായ നെട്ടയത്തെ വീടിന് സമീപമാണ് നെട്ടയം ഗവ. ഹൈസ്ക്കൂൾ. ഏരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിലെ ഹയര്‍ർസെക്കൻഡറി വിദ്യാർത്ഥികളാണ് ക്യാമ്പിലുള്ളത്. 21ന് ആരംഭിച്ച ഗാന്ധി സ്മൃതി @ 150 സപ്തദിന സഹവാസക്യാമ്പ് 27ന് അവസാനിക്കും.