kpsta
കെ.പി.എസ്.ടി.എ വെളിയം ഉപജില്ലാ വാർഷികസമ്മേളനം സംസ്ഥാനസെക്രട്ടറി പി.ഒ.പാപ്പച്ചൻ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ: സമാന്തര സിലബസ് പദ്ധതി കൊണ്ടുവന്നതുവഴി അദ്ധ്യാപകരുടെ മേൽ അധികജോലി ഭാരവും വിദ്യാർത്ഥികൾക്ക് ശരിയായ പഠനക്രമവും ഉണ്ടാകാത്ത നടപടി അവസാനിപ്പിക്കണമെന്ന് കെ.പി.എസ്.ടി.എ വെളിയം ഉപജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.ഒ. പാപ്പച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജോൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എൻ.പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വൈ. നാസറുദീൻ, ട്രഷറർ പി.എസ്. സജിമോൻ, ബിജുമോൻ, പി.എസ്. ശാന്തകുമാർ, പി.എസ്. മനോജ്, ആർ. മുരളീധരൻപിള്ള, പി.ഒ. മാണി, ദീപു ജോർജ് എന്നിവർ സംസാരിച്ചു. സമഗ്രയെ സംബന്ധിച്ച പഠനക്ലാസ് പി. നിധീഷ് നയിച്ചു. പ്രതിനിധി സമ്മേളനം പൂയപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഹംസാ റാവുത്തർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി ഡി. സുജാത (പ്രസിഡന്റ് ), സി.പി. ബിജുമോൻ (സെക്രട്ടറി), എം. ഹരിലാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.