ഓയൂർ: വൈദ്യുതി മീറ്ററിനുള്ളിൽ ഫിലിം തിരുകിക്കയറ്റി വൈദ്യുതി ഉപഭോഗത്തിൽ കൃത്രിമം കാണിച്ച ഓയൂർ കാളവയൽ ആസാദ് മൻസിലിൽ ആസാദിന് വൈദ്യുതി ബോർഡ് വിജിലൻസ് തെഫ്റ്റ് സ്‌ക്വാഡ് 64,608 രൂപ പിഴ ചുമത്തി.വൈദ്യുതി മോഷണം നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഘം പരിശോധന നടത്തിയത്. വീട്ടുടമ ഗേറ്റ് പൂട്ടി പരിശോധനാസംഘത്തെ തടഞ്ഞ് വച്ചതിനെ തുടർന്ന് പൊലീസെത്തി സംഘത്തെ മോചിപ്പിക്കുകയായിരുന്നു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് വിജിലൻസ് സംഘം പൊലീസിൽ പരാതി നൽകി. പിഴത്തുകബിൽ വീട്ടുടമയ്ക്ക് ഉടൻ കൈമാറുമെന്നും തുക ഒടുക്കാത്തപക്ഷം ക്രിമിനൽകേസ് എടുക്കുമെന്നും അധികൃതർ പറഞ്ഞു.