lory
മൈലക്കാട്ടെ വർക്ക്ഷോപ്പിൽ തീപിടിച്ച ലോറി

കൊട്ടിയം: വർക്ക്ഷോപ്പിൽ അറ്റകുറ്റപണി നടത്തിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. മൈലക്കാട്ടെ ബോഡി വർക്ക്ഷോപ്പിൽ ഇന്നലെ വൈകിട്ട് 3നാണ് സംഭവം. വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു.

തീ ആളിപ്പടരുന്നത് കണ്ട ജീവനക്കാർ സമീപത്തെ സർവീസ് സ്റ്റേഷനിൽ നിന്ന് വെള്ളം ചീറ്റിച്ച് തീ അണയ്ക്കാൻ ശ്രമിച്ചതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് കൊല്ലം, പരവൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ യൂണിറ്റുകൾ തീ പൂർണമായും കെടുത്തി. ലോറി ഭാഗികമായി നശിച്ചു.