കൊല്ലം: ആൾ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ (എ.ഐ.യു.ടി.യു.സി) നാലാം സംസ്ഥാന സമ്മേളനം 27 മുതൽ 29 വരെ കൊല്ലത്ത് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27ന് സമ്മേളനത്തിന് തുടക്കം കുറിച്ച് കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നിന്നാരംഭിക്കുന്ന പ്രകടനം ചിന്നക്കട ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യ പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാന സെക്രട്ടറി ഡോ. വി. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. 28ന് രാവിലെ 10ന് ജവഹർ ബാലഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം എ.ഐ.യു.ടി.യു.സി അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റി അംഗം ശങ്കർ ദാസ് ഗുപ്ത ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് ആർ. കുമാർ, സംസ്ഥാന സെക്രട്ടറി വി.കെ. സദാനന്ദൻ, സ്വാഗതസംഘം ചെയർമാൻ എ. ജെയിംസ്, ജില്ലാ സെക്രട്ടറി ബി. വിനോദ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.