snd
എസ്.എൻ.ഡി.പി യോഗം 3449-ാം നമ്പർ ഇടമൺ-34 ആർ. ശങ്കർ മെമ്മോറിയൽ ശാഖയുടെ വിശേഷാൽ പൊതുയോഗം പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: സമൂഹത്തിൽ അടിച്ചമർത്തപ്പെട്ട ജന വിഭാഗങ്ങളെ കൈ പിടിച്ചുയർ‌ത്തിയ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ ഉൾക്കാെണ്ട് പ്രവർത്തിക്കാൻ സമുദായ അംഗങ്ങൾ ശ്രമിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ സെക്രട്ടറി ആർ. ഹരിദാസ് പറഞ്ഞു. 3449-ാം നമ്പർ ഇടമൺ-34 ആർ. ശങ്കർ മെമ്മോറിയൽ ശാഖയുടെ വിശേഷാൽ പെതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് പി.കെ. നടരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, കൗൺസിലർ എസ്. സദാനന്ദൻ, ശാഖാ സെക്രട്ടറി എം.എസ്. മോഹനൻ, വനിതാ സംഘം ശാഖാ പ്രസിഡന്റ് ഓമന രാജൻ, സെക്രട്ടറി നിമിഷ തുടങ്ങിയവർ സംസാരിച്ചു.