ശാസ്താംകോട്ട : ഇന്ത്യൻ ഭരണഘടനയെ അട്ടിമറിച്ച് സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ശ്രമത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുവദിക്കില്ലെന്നും പൗരത്വ ഭേദഗതി നിയമം അംഗീകരിക്കില്ലെന്നും മുൻ ഡി.സി.സി പ്രസിഡന്റ് ഡോ. പ്രതാപവർമ്മതമ്പാൻ പറഞ്ഞു. കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പള്ളിമുക്കിൽ നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിഴക്ക് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എം. സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, രവി മൈനാഗപ്പള്ളി, തോമസ് വൈദ്യൻ, ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, പടിഞ്ഞാറു മണ്ഡലം പ്രസിഡന്റ് സിജുകോശി വൈദ്യൻ, നേതാക്കളായ ബി. സേതുലക്ഷ്മി, മഠത്തിൽ സുബൈർ കുട്ടി, വിദ്യാരംഭം ജയകുമാർ, ഷാജി സാമുവേൽ, വൈ. നജീം, വി. രാജീവ്, ഷമീർ ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു. തടത്തിൽമുക്കിൽ നിന്നാരംഭിച്ച പ്രകടനത്തിന് ജോൺസൺ വൈദ്യൻ, ചാമവിള സുരേഷ്, ഉണ്ണി ഇലവിനാൽ,ടി. തങ്കച്ചൻ, തടത്തിൽ സലീം, ചിത്രലേഖ, ശാന്തകുമാരി, കാരൂർക്കടവ് നാദിർഷ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.