കൊല്ലം: വിശ്വകർമ്മ വേദപഠന കേന്ദ്ര ധാർമ്മിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത് പഞ്ചവേദസദ്മ തീർത്ഥാടന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. സംഘം സംസ്ഥാന പ്രസിഡന്റ് ആറ്റൂർ ശരച്ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. സുജിത്ത്, ചെറാശ്ശേരി കൃഷ്ണകുമാർ, പി. വിജയബാബു, പി. വിജയമ്മ, മങ്ങാട് സുബിൻ നാരായണൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ സംഘത്തിന്റെ വിശ്വകീർത്തി പുരസ്കാരം മങ്ങാട് സുബിൻ നാരായണന് നൽകി. ശിവരാജൻ മുളങ്കാടകം സ്വാഗതവും കെ. പ്രസാദ് നന്ദിയും പറഞ്ഞു.