v

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്കിൽ കഴിഞ്ഞ ദിവസം പത്തോളം പേർക്ക് തെരുവു നായയുടെ കടിയേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ഓടനാവട്ടം, മുട്ടറ അമ്പലപ്പുറം ഭാഗങ്ങളിൽ അലഞ്ഞു തിരിഞ്ഞ തെരുവ് നായയാണ് കണ്ണിൽ കണ്ടവരെയെല്ലാം ഓടി നടന്നു കടിച്ചത്. അമ്പലപ്പുറം സ്വദേശി ഗോപി(67), വെളിയം സ്വദേശി വൃന്ദ(5), മണികണ്ഠേശ്വരം സ്വദേശി ശ്യാമള ((54), മുട്ടറ സ്വദേശി മോഹനൻപിള്ള(50), കിഴക്കേമേടയിൽ റെജി(40), ഓടനാവട്ടം സ്വദേശി ( യോഹന്നാൻ(62), നെല്ലിക്കുന്നം സ്വദേശി ഷൈനി(33) എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.കഴിഞ്ഞ രണ്ടാഴ്ച മുൻപ് തൃക്കണ്ണമംഗൽ സ്വദേശി സജി ചേരൂരിനു പത്ര വിതരണത്തിനിടെ തെരുവു നായയുടെ കടിയേറ്റിരുന്നു.