v
സി.പി.എം

കൊല്ലം: രാഷ്ട്രീയ റിപ്പോർട്ടിംഗിനായി ചേരുന്ന സി.പി.എം മേഖലാ പ്രവർത്തക യോഗങ്ങൾ 29ന് രാവിലെ 10.30ന് കൊട്ടാരക്കര സൗപർണികയിലും വൈകിട്ട് 3ന് കൊല്ലം സോപാനം ഹാളിലും ചേരും. സംസ്ഥാന സെക്രട്ടേറിയ​റ്റംഗം ആനത്തലവട്ടം ആനന്ദൻ പങ്കെടുക്കും. പാർട്ടി ജില്ലാകമ്മി​റ്റി അംഗങ്ങളും, ഏരിയാകമ്മി​റ്റി അംഗങ്ങളും, ലോക്കൽ കമ്മി​റ്റി അംഗങ്ങളും, ബ്രാഞ്ച് സെക്രട്ടറിമാരുമാണ് യോഗത്തിൽ പങ്കെടുക്കേണ്ടത്. കുന്നത്തൂർ, നെടുവത്തൂർ, കൊട്ടാരക്കര, ചടയമംഗലം, കടയ്ക്കൽ, അഞ്ചൽ, പുനലൂർ, കുന്നിക്കോട്, പത്തനാപുരം എന്നീ ഏരിയകളിലുള്ളവർ കൊട്ടാരക്കരയിലും കൊല്ലം, കൊല്ലം ഈസ്​റ്റ്, ചാത്തന്നൂർ, കൊട്ടിയം, അഞ്ചാലുംമൂട്, കുണ്ടറ, ചവറ, കരുനാഗപ്പള്ളി, ശൂരനാട് ഏരിയകളിൽപ്പെട്ടവർ കൊല്ലത്തും നടക്കുന്ന പ്രവർത്തക യോഗങ്ങളിൽ പങ്കെടുക്കണമെന്ന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ അറിയിച്ചു.