photo
ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്‌കൂളിലെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്വരൂപിച്ച സംഭാവന സ്‌കൂൾ പ്രിൻസിപ്പൽ രേവതി കലയപുരം ആശ്രയ ഭാരവാഹികൾക്ക് കൈമാറുന്നു

കുണ്ടറ: ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ കലയപുരം ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിലെ അന്തേവാസികൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കരോൾ ഗാനവും പാട്ടും നൃത്തവുമൊക്കെയായി വിദ്യാർത്ഥികളോടൊപ്പം ആശ്രയയിലെ അന്തേവാസികളും പങ്കാളികളായി.

സ്‌കൂൾ മാനേജർ സ്മിത രാജൻ നേതൃത്വം നൽകി. ചടങ്ങിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ മാനേജ്‌മെന്റും ചേർന്ന് സ്വരൂപിച്ച സംഭാവനയും വസ്ത്രങ്ങളും ഭക്ഷണവും സ്‌കൂൾ പ്രിൻസിപ്പൽ രേവതി ആശ്രയ ഭാരവാഹികൾക്ക് കൈമാറി.