xmas
വേളമാനൂർ സ്‌നേഹാശ്രമത്തിലെ ക്രിസ്മസ് ആഘോഷം ബാലസാഹിത്യകാരൻ പകൽക്കുറി വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം ബാലസാഹിത്യകാരൻ പകൽക്കുറി വിശ്വൻ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വേളമാനൂർ ഗവ. യു.പി സ്കൂളിലെ 40 കുട്ടികൾ പങ്കെടുക്കുന്ന കഥോത്സവവും പാവനാടക ശിൽപ്പശാലയും നടന്നു. കൃഷ്ണകുമാർ മലപ്പുറത്തിന്റെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ തുണികളും പേപ്പറും കുപ്പികളും ഉപയോഗിച്ച് കുട്ടികകൾ പാവകൾ തയ്യാറാക്കി.