അഞ്ചൽ: നിയമസഭാ സ്പീക്കറുടെ ഓഫീസ് സ്റ്റാഫ് അഞ്ചൽ വക്കംമുക്ക് അനുഭവിൽ പരേതനായ രാജന്റെയും ശാന്തയുടെയും മകൻ അനുരാജ് (31 ) നിര്യാതനായി. തിരുവനന്തപുരത്ത് ക്വാർട്ടേഴ്സിൽ ഇന്നലെയാണ് മരണം . ഔദ്യോഗിക ആവശ്യം കാരണം ഒറ്റയ്ക്ക് ക്വാർട്ടേസിലാണ് താമസിച്ചിരുന്നത്. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: നീലോവ്ന. സഹോദരൻ: അമൽ രാജ്.