കൊല്ലം: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 28ന് ആർ. ശങ്കറിന്റെ ജന്മദേശത്തു നിന്ന് 87-ാം ശിവഗിരി തീർത്ഥാടന പദയാത്ര തുടങ്ങും. രാവിലെ 9ന് പുത്തൂർ മണ്ഡപം ജംഗ്ഷനിൽ നടക്കുന്ന ശിവഗിരി തീർത്ഥാടകരുടെ സംഗമം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ഭദ്രദീപപ്രകാശനം ആരോഗ്യ സർവകലാശാല മുൻ പ്രോ. വൈസ് ചാൻസിലർ ഡോ. സി. രത്നാകരൻ നിർവഹിക്കും. മതാതീത സമ്മേളനം കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യും. സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി പദയാത്രയുടെ ഉദ്ഘാടനം പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹപ്രഭാഷണം നടത്തും. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, പരവൂർ ജി. മോഹൻലാൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മുൻ എം.എൽ.എ എഴുകോൺ നാരായണൻ തീർത്ഥാടന സന്ദേശം നൽകും. തീർത്ഥാടന രഥത്തിൽ ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്. വേണുഗോപാൽ ദീപം തെളിക്കും. ആർ. രാജേന്ദ്രൻ, ബി. സ്വാമിനാഥൻ, എം.പി. ശിവശങ്കരപിള്ള, പാത്തല രാഘവൻ, സി.ആർ. രമണൻ, എസ്. ശാന്തിനി, ഓടനാവട്ടം എം. ഹരീന്ദ്രൻ, പട്ടംതുരുത്ത് ബാബു, ഉദയഗിരി രാധാകൃഷ്ണൻ, ബിനു ചൂണ്ടാലിൽ, ഉമാദേവി, പൂവറ്റൂർ ഉദയൻ എന്നിവർ സംസാരിക്കും. 87-ാം ശിവഗിരി തീർത്ഥാടന പുരസ്ക്കാരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വിക്ക് നൽകി ആദരിക്കും. ധർമ്മ പ്രചാരണ രംഗത്ത് സജീവ സാന്നിദ്ധ്യമായ നെടുങ്ങോലം മൈത്രിമന്ദിർ സ്ഥാപകനായ സ്വാമി സർവാത്മ മിത്രയെ എം.പി പൊന്നാടയണിയിച്ച് ആദരിക്കും.
എഴുകോൺ രാജ്മോഹൻ ക്യാപ്ടനും എസ്. ശാന്തിനി, ബി. സ്വാമിനാഥൻ, ഇടമൺ രതീസുരേഷ്, കാര്യറ രാജീവ്, ലതികാ രാജൻ എന്നിവർ ഉപക്യാപ്ടൻമാരുമാണ്. 28ന് പുത്തൂരിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര എഴുകോൺ, ചൊവ്വള്ളൂർ വഴി കരീപ്രയിൽ സമാപിക്കും. 29ന് നെടുമൺകാവ്, കൊട്ടറ, വരിഞ്ഞവിളപള്ളി, ചാത്തന്നൂർ വഴി പരവൂരിൽ സമാപനം. 30ന് ഇടവ, കാപ്പിൽ, വെൺകുളം വഴി വർക്കല മഹാസമാധിയിൽ പദയാത്ര സമാപിക്കും. 31ന് ശിവഗിരിയിലെ ഘോഷയാത്രയിൽ പങ്കെടുത്ത് പദയാത്രാസംഘം മടങ്ങുമെന്ന് സംഘം ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ അറിയിച്ചു.