കൊല്ലം: നവീന കേരളത്തിന്റെ രാജശിൽപ്പിയാണ് കെ. കരുണാകരനെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ലീഡർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്റ്റഡി സെന്റർ ജില്ലാ ചെയർമാൻ എം.എസ്. അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എ. ഷാനവാസ് ഖാൻ, കോയിവിള രാമചന്ദ്രൻ, ബി. ശങ്കരനാരായണപിള്ള, വി.കെ. ഐസക്ക്, ആർ.എസ്. അബിൻ, വാളത്തുംഗൽ ശ്രീരാജ്, വിനു മംഗലത്ത്, എം.ആർ. മോഹനൻപിള്ള, ഷാജി ഷാഹുൽ, പി.എ. ലത്തീഫ്, റിയാസ് റഷീദ്, അൻസർ ഷറഫുദ്ദീൻ, ബി. സുലോചന, ആസാദ് അഷ്ടമുടി, പ്രമോദ് തിലകൻ, നജീബ്, എസ്.ആർ.കെ. പിള്ള, ജഹാംഗീർ, താഹിന, മഹേഷ് ചവറ, കുന്നിൽ ജയകുമാർ, മൈലം ഗണേഷ്, സണ്ണി വർഗീസ്, ജി. ദേവരാജൻ, യശോധരൻപിള്ള, സുധീർ കൂട്ടുവിള എന്നിവർ സംസാരിച്ചു.