ഓച്ചിറ: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതിയും കുഞ്ഞും മരിച്ചു. കൊല്ലം പുള്ളിക്കട പുതുവൽ പുരയിടത്തിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ സരിതയാണ് (30) മരിച്ചത്. പ്രസവ സംബന്ധമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സരിത. വയറുവേദനയെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സരിതയ്ക്ക് ഡോക്ടർ സ്കാനിംഗിന് നിർദ്ദേശിച്ചു. കുട്ടി മരിച്ചതായി കണ്ടതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും അമിത രക്തസ്രാവത്തെത്തുടർന്ന് സരിതയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മരണം .മക്കൾ: പ്രകാശ്, അമ്മു.