rajan-babu
ജെ.എസ്.എസ് ചാത്തന്നൂർ നിയോജകമണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് എ.എൻ. രാജൻ ബാബു ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം കടുത്ത ആശങ്കകൾ ഉയർത്തുന്നുവെന്ന് ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ്‌ എ.എൻ. രാജൻ ബാബു പറഞ്ഞു. ജെ.എസ്.എസ് ചാത്തന്നൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിച്ചമർത്തൽ രാഷ്ട്രീയത്തെയും ഭരണകൂടങ്ങളെയും ലോകത്തൊരിടത്തും അരിയിട്ട് വാഴിച്ച ചരിത്രമില്ല. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ നീതിയെന്നതാണ് രാജ്യത്തിന്റെ മതേതര പാരമ്പര്യം.

വരിഞ്ഞം രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സഞ്ജീവ് സോമരാജൻ, പൊന്മന അജയൻ, കടവൂർ ചന്ദ്രൻ, എലൈറ്റ് ചന്ദ്രൻ, ദീപ്തി ദേവ് തുടങ്ങിയവർ സംസാരിച്ചു. രാഹുൽ വാമദേവൻ സെക്രട്ടറിയും ശശിധരൻ പ്രസിഡന്റായും പതിനാറംഗ മണ്ഡലം കമ്മറ്റിയും രൂപീകരിച്ചു.