guru-mandira
മുണ്ടയ്ക്കൽ പാപനാശനത്തെ ഗുരുമന്ദിരത്തിന്റെ ചില്ല് കല്ലേറിൽ തകർന്ന നിലയിൽ

കൊല്ലം: എസ്.എൻ.ഡി.പി യോഗം മുണ്ടയ്ക്കൽ ശാഖയുടെ മുണ്ടയ്ക്കൽ പാപനാശനത്തെ ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന് നേരെ കല്ലേറ്. ക്രിസ്മസ് തലേന്ന് രാത്രിയിലാണ് കല്ലേറുണ്ടായത്. ഗുരുമന്ദിരത്തിന്റെ മുൻഭാഗത്തെ ഗ്ളാസുകൾ തകർന്നു. ഈസ്റ്റ് പൊലീസ് കേസെടുത്തു. എ.സി.പിക്കും പരാതി നൽകിയിട്ടുള്ളതായി ശാഖാ ഭാരവാഹികൾ അറിയിച്ചു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.