പുകവലി ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങൾ മൂലം പുകവലി സ്വയം ഉപേക്ഷിക്കേണ്ടത് ഓരോരുത്തരുടെയും നിലനിൽപ്പിന്റെ തന്നെ പ്രശ്നമാണ്. പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന പത്ത് മാർഗങ്ങൾ.
1. വലിക്കാനുള്ള ആഗ്രഹം വരുമ്പോൾ ദീർഘമായി ശ്വാസം വലിക്കുക. സെക്കന്റുകൾ പിടിച്ചശേഷം ശ്വാസം മെല്ലെ വിടുക. ഇത് മൂന്ന് നാല് തവണ ആവർത്തിക്കുക.
2. വലിക്കേണ്ടുന്ന നേരം ആകുമ്പോൾ വ്യായാമങ്ങളിൽ ഏർപ്പെടുക. നടത്തമോ ഓട്ടമോ സൈക്കിൾ ചവിട്ടലോ എന്തുമാകാം. നിരന്തരം വ്യായാമങ്ങളിൽ ഏർപ്പെടുന്നത് പുകവലിക്കാനുള്ള ആഗ്രഹം കുറയ്ക്കും.
3. പുകവലിക്ക് ഏതിരായുള്ള ഒരു സുഹൃത്തിനെ കണ്ടെത്തുക. പുകവലിക്കാനുള്ള ആഗ്രഹം വരുമ്പോൾ ഈ സുഹൃത്തുമായി സംസാരിക്കുക.
4. വലിക്കാൻ തോന്നുമ്പോൾ എന്തെങ്കിലും കഴിക്കുക. വായ്ക്ക് രുചിയുള്ള ചൂയിംഗം, ഏലക്കായ്, കൽക്കണ്ടം, ആപ്പിൾ കഷണങ്ങൾ, ക്യാരറ്റ്, മിഠായി എന്നിവയിൽ ഏതുമാകാം.
5. ദിനചര്യകളിൽ മാറ്റം വരുത്തുക. പുകവലിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് ഒഴിവാകുക. ഉദാ: സ്ഥിരം പോകുന്ന റൂട്ടിൽ നിന്ന് വഴിമാറി സഞ്ചരിക്കുക. അങ്ങനെ റൂട്ടിലെ പുകയില നൽക്കുന്ന കടയിൽ നിന്ന് മോചനം നേടുക.
6. പുകവലിക്കാരായുള്ള സുഹൃത്തുക്കളുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുക.
7. വെറുതേയിരിക്കുന്നത് പുകവലിക്കാൻ പ്രേരിപ്പിക്കും. അതിനാൽ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. വായനയോ എഴുത്തോ ഏതും ആകാം.
8. പലപ്രാവശ്യം പല്ല് തേക്കുക. വായ കഴുകുന്ന സമയത്ത് മൗത്ത് വാഷ് ഉപയോഗിക്കുക.
9. പുകവലി ഉപേക്ഷിക്കണമെന്ന് മനസിൽ എപ്പോഴും ഉറപ്പിച്ചുകൊണ്ടിരിക്കുക. ഉപേക്ഷിക്കാൻ ഒരു ദിവസം മുൻകൂട്ടി നിശ്ചയിച്ചുകൊണ്ട് ആ ദിവസത്തേക്ക് ഒരു കൗണ്ട് ഡൗൺ തുടങ്ങുക. പിരിമുറുക്കമുള്ള സാഹചര്യങ്ങൾ എങ്ങനെ തരണം ചെയ്യുമെന്ന് ഭാവനയിൽ കാണുക.
10. ശരീരത്തിന് മതിയായ വിശ്രമം നൽകുക. എണ്ണ് തേച്ച് കുളിക്കുക, മനസിക വിനോദങ്ങളിൽ ഏർപ്പെടുക. ധ്യാനവും പ്രാർത്ഥനയും എല്ലാം മനോവീര്യം ബലപ്പെടുത്തി പുകവലി ഉപേക്ഷിക്കാൻ സഹായിക്കും.
ഡോ.കെ.വേണുഗോപാൽ
സീനിയർ കൺസൾട്ടന്റ്,
ശ്വാസകോശ രോഗം മേധാവി,
സംസ്ഥാന ആരോഗ്യ വകുപ്പ്.
ഫോൺ: 9447162224.