കരുനാഗപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈവേ വികസനവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളിയിൽ വ്യാപാരി സംരക്ഷണ സമിതി രൂപീകരിച്ചു. വ്യാപാരികൾക്കുള്ള നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സംരക്ഷണ സമിതി രൂപീകരിച്ചത്. യോഗത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ഡി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം. നസീർ, സംസ്ഥാന ജനറൽ സെക്രട്ടറി നിഹാ ബഷി, ജില്ലാ ജനറൽ സെക്രട്ടറി ആർ. വിജയൻപിള്ള, വി. ശശിധരൻനായർ, സുനിൽ അഹമ്മദ്, ഷിഹാൻ ബഷി, റൂഷ പി. കുമാർ, ഇ.എം. അഷറഫ്, എസ്. വിജയൻ എന്നിവർ പ്രസംഗിച്ചു. ജനുവരി 1 മുതൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനം നീട്ടിവെയ്ക്കണമെന്നും, റോഡ് വികസനത്തിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും സമയബന്ധിതമായി ലഭ്യമാക്കണമെന്നും യോഗം ആവശ്യംപ്പെട്ടു. 30 ന് രാവിലെ 10 മണി മുൽ കളക്‌ട്രേറ്റിന് മുന്നിൽ നടത്തുന്ന മാർച്ചും ധർണയും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഡോ. എ.എ. അമീൻ (ചെയർമാൻ), എം. നസീർ, ഡി. മുരളീധരൻ (വൈസ് ചെയർമാൻമാർ), നിജാം ബഷി (ജനറൽ കൺവീനർ), ആർ. വിജയൻപിള്ള, സുനിൽ അഹമ്മദ്( കൺവീനർമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.