ഓച്ചിറ : തഴവ ആദിത്യവിലാസം ഗവ. ഹൈസ്കൂളിൽ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ അവധിക്കാല ക്യാമ്പ് ആരംഭിച്ചു. ക്യമ്പിന്റെയും ഹരിതഭൂമി പദ്ധതിയുടെയും ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം. എൽ. എ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പോണാൽ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വിപിൻ മുക്കേൽ, ഹെഡ്മാസ്റ്റർ ആർ. സുനിൽ കുമാർ, എസ്. പി.സി അസി. ഡിസ്ട്രിക് നോഡൽ ഓഫീസർ വൈ. സോമരാജൻ, എസ്.ഐ. ലാൽ, പി.ടി.എ വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറി എൻ.കെ. വിജയകുമാർ, അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് ശനിയാഴ്ച സമാപിക്കും.