എഴുകോൺ: കാരുവേലിൽ ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ 544, 700 നമ്പർ എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ നടന്ന സപ്തദിനക്യാമ്പായ 'ഉണർവ് ' സമാപിച്ചു. 19ന് ആരംഭിച്ച ക്യാമ്പിന്റെ ഭാഗമായി എഴുകോൺ ഇടയ്ക്കിടം പട്ടികജാതി കോളനിയിലെ മുഴുവൻ വീടുകളും വൃത്തിയാക്കി പെയിന്റ് ചെയ്ത് നൽകി. തുടർന്ന് കോളനിയിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എഴുകോൺ എൽ.പി. സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു. എഴുകോൺ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇനി ഞാൻ ഒഴുകട്ടെ പരിപാടിയിലും യുണിറ്റ് അംഗങ്ങൾ പങ്കെടുത്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ വി. അശ്വിൻ രാജ്, വൈശാഖ് രവീദ്രക്കുറുപ്പ് , വോളണ്ടിയർ സെക്രട്ടറിമാരായ അഞ്ജന, അബുൽ ഫൈസ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.