sndp
ഐക്കരക്കോണം ശാഖയിലെ യൂത്ത്മൂവ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗുരുദേവ കാരംസ് ടൂർണമെന്റിൽ വിജയികളായവർ സമ്മാനം ഏറ്റുവാങ്ങിയപ്പോൾ. യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ, യൂണിയൻ കൗൺസിലർ കെ.വി. സുഭാഷ്ബാബു, ശാഖാ സെക്രട്ടറി വി. സുനിൽദത്ത്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിച്ചു ബിജു തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം ഐക്കരക്കോണം ശാഖയിലെ യൂത്ത്മൂവ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ഗുരുദേവ കാരംസ് സിംഗിൽ ടൂർണമെന്റ് സമാപിച്ചു. ഒരു ഡസനിൽ അധികം യുവാക്കൾ മത്സരങ്ങളിൽ മാറ്റുരച്ചു. ഒന്നാംസ്ഥാനം ഗോകുൽരാജും, രണ്ടാം സ്ഥാനം ദിലീപ് കുമാറും കരസ്ഥമാക്കി. ഐക്കരക്കോണം ശാഖാ പ്രസിഡന്റ് എസ്. സുബിരാജ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പുനലൂർ യൂണിയൻ സെക്രട്ടറി ബിച്ചു ബിജു പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. വൈകിട്ട് ചേർന്ന സമാപനയോഗം എസ്.എൻ.ഡി.പി യോഗം ഡയറക്ടർ എൻ. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് ശാഖാ പ്രസിഡന്റ് പ്രശാന്ത് എൻ. പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ യൂണിയൻ കൗൺസിലർ കെ.വി. സുഭാഷ്ബാബു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി വി. സുനിൽദത്ത്, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ എ.കെ. രഘു, ബി. ചന്ദ്രബാബു, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, എസ്. ആരോമൽ തുടങ്ങിയവർ സംസാരിച്ചു.