grahanam-01
ശങ്കരമംഗലം ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഗ്രഹണക്കാഴ്ചയിൽ നിന്ന്

ചവറ: ബാലസംഘം ചവറ ഏരിയാ കമ്മിറ്റിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചവറ മേഖലാ കമ്മിറ്റിയും ചവറ ബി.ആർ.സിയും ചേർന്ന് വലിയ സൂര്യഗ്രഹണക്കാഴ്ചയൊരുക്കി. ശങ്കരമംഗലം ഗേൾസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഗ്രഹണക്കാഴ്ചയിൽ ചവറയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി കുട്ടികൾ പങ്കെടുത്തു. ഗ്രഹണക്കാഴ്ച സി.പി.എം ചവറ ഏരിയാ സെക്രട്ടറി മനോഹരൻ ഉദ്ഘാടനം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മധുസൂദനൻ ഗ്രഹണക്കാഴ്ചയെക്കുറിച്ച് ക്ലാസെടുത്തു. ചവറ ബി.പി.ഒ ടി. ബിജു, ശരത്ചന്ദ്രൻ , സ്വപ്ന, കെ.എ. നിയാസ്, ബാലസംഘം ജില്ലാ കൺവീനർ രാധാകൃഷ്ണൻ, പരിഷത്ത് പ്രവർത്തകരായ വി.എം. ജോയി, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.