കല്ലുവാതുക്കൽ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ അന്തേവാസികളോടൊപ്പം. പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധുവിന്റെ നേതൃത്വത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എൽ. രജനി, പഞ്ചായത്ത് അംഗങ്ങളായ ഡി. സുഭദ്രാമ്മ, ഷൈല അശോകദാസ്, ജയശ്രീ സുഗതൻ, എസ്.ആർ. രോഹിണി, ടി.ആർ. കൃഷ്ണലേഖ, ടി.എസ്. പ്രതീഷ്, എ. മണികണ്ഠൻ, ആർ.ഡി. ലാൽ എന്നിവരാണ് ക്രിസ്മസ് സമ്മാനങ്ങളുമായി സ്‌നേഹാശ്രമത്തിലെത്തിയത്.
ആഘോഷ പരിപാടികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സിന്ധു ഉദ്ഘാടനം ചെയ്തു. സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് അദ്ധ്യക്ഷത വഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ക്രിസ്മസ് സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. മണികണ്ഠൻ, ടി.ആർ. കൃഷ്ണലേഖ എന്നിവർ ക്രിസമസ് ഗാനങ്ങൾ ആലപിച്ചു.
ചാത്തന്നൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ക്രിസ്മസ് കരോൾ, കേക്ക്, സമ്മാനങ്ങൾ എന്നിവയുമായി സ്‌നേഹാശ്രമത്തിലെത്തി.
സ്നേഹാശ്രമം വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പത്മാലയം ആർ. രാധാകൃഷ്ണൻ, ജോ. സെക്രട്ടറി ബി. സുനിൽകുമാർ, ട്രഷറർ കെ.എം. രാജേന്ദ്രകുമാർ, ഗാന്ധിഭവൻ പി.ആർ.ഒ അനിൽകുമാർ, ജി. രാമചന്ദ്രൻ പിള്ള, ആലപ്പാട്ട് ശശിധരൻ, ജെ.പി. ഭൂമിക്കാരൻ, റുവൽസിംഗ്, ഷിബു റാവുത്തർ, ദേവദാസ്, മാനേജർ ശോഭ എന്നിവർ നേതൃത്വം നൽകി.