തൊടിയൂർ: പുരാതന കുടുംബമായ തൊടിയൂർ വെളുത്തമണൽ പുത്തൽ വീട്ടിൽ കുടുബസംഗമം വേങ്ങറ കൊച്ചു വീട്ടിൽ ആർ. രാമചന്ദ്രൻ എം. എൽ. എ ഉദ്ഘാടനം ചെയ്തു. അടുത്ത ബന്ധുക്കൾ തമ്മിൽ പോലും പരസ്പരം അറിയാതെ പോകുന്ന ഈ കാലഘട്ടത്തിൽ കുംബസംഗമം പോലുള്ള പരിപാടികൾ പ്രസക്തമാണെന്നും, ഇന്ത്യൻ ജനാധിപത്യവും പൗരാവകാശങ്ങളും കാത്തുസൂക്ഷിക്കുവാൻ ഓരോ വ്യക്തിയും ജാഗരൂകരാകണമെന്നും അദ്ദേഹം പറഞ്ഞു. ചെയർപേഴ്സൺ കുത്സം ബീവി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ റഫീക് റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ് അക്ബർ മുഖ്യ പ്രഭാഷണം നടത്തി. അബ്ദുൽ അസീസ് അൽഹാദി, അബ്ദുൽസലാംമദനി, അബ്ദുൽജബ്ബാർ, സനുജാ ജവഹർ എന്നിവർ സംസാരിച്ചു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എസ്. ഷിഹാബുദ്ദീൻ സ്വാഗതവും സാദിക്ക് നന്ദിയും പറഞ്ഞു. തുടർന്നു നടന്ന കലാപരിപാടികൾ ജയചന്ദ്രൻ തൊടിയൂർ ഉദ്ഘാടനം ചെയ്തു.