അഞ്ചാലുംമൂട്: ഞാറയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വാർഷിക സമ്മേളനവും തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ പിള്ള ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബി. മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം ഡോ. ഇ. ചന്ദ്രശേഖരകുറുപ്പ് നിർവഹിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. സത്യൻ, സി.പി. അമ്മിണിക്കുട്ടി, പ്രവീൺ ആവണി, കെ.പി.എ.സി ലീലാകൃഷ്ണൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി അൻസാർ എം. പറപ്പള്ളിൽ സ്വാഗതവും പി. സജിമോൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.