കൊല്ലം: അടിയന്തരഘട്ടങ്ങളിൽ ദുരന്തനിവാരണത്തിനും രക്ഷാപ്രവർത്തനത്തിനുമായി സംസ്ഥാനത്തെ ഫയർ സ്റ്റേഷനുകളിൽ ജനകീയ സന്നദ്ധ സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ചാമക്കട അഗ്നി രക്ഷാനിലയത്തിലെ സിവിൽ ഡിഫെൻസ് സെൽ എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഫയർ ഓഫീസർ ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഓഫീസർ വി.എസ്. അനന്തു, ഗ്രേഡ് എ.എസ്.ടി.ഒമാരായ വിക്ടർ വി. ദേവ്, സാബുലാൽ എന്നിവർ സംസാരിച്ചു.
വോളണ്ടിയേഴ്സിന് സിവിൽ ഡിഫെൻസ് പരിശീലന ക്ളാസ് സംഘടിപ്പിച്ചു. തീപിടിത്തം, പാചകവാതക ചോർച്ച, ഇടിമിന്നൽ, വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ, സുനാമി, ഭൂകമ്പം, വൈദ്യുതാഘാതം, പാമ്പുകടി തുടങ്ങിയ അപകടഘട്ടങ്ങൾ നേരിടാൻ അംഗങ്ങൾക്ക് വരും ദിവസങ്ങളിൽ പരിശീലനം നൽകും.