sivagiri

കൊല്ലം: 87-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് വിവിധ എസ്.എൻ.ഡി.പി യൂണിയനുകളിൽ നിന്നെത്തുന്ന തീർത്ഥാടന പദയാത്രകൾക്ക് കൊല്ലം യൂണിയൻ ഊഷ്മള വരവേൽപ്പ് നൽകും. കുട്ടനാട് യൂണിയൻ പദയാത്ര നാളെ വൈകിട്ട് 5.30ന് യൂണിയൻ ഓഫീസിലെത്തി 29ന് രാവിലെ 9ന് യാത്ര തിരിക്കും. കാർത്തികപ്പള്ളി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പദയാത്ര 29ന് രാവിലെ 10ന് എത്തും. തിരുവല്ല യൂണിയനിൽ നിന്നുള്ള പദയാത്രയും തിരുവല്ല 100-ാം നമ്പർ മുത്തൂർ തിരുവല്ല ശാഖയിൽ നിന്നുള്ള പദയാത്രയും 29ന് രാവിലെ 9 മണിക്കും വൈക്കം, തൊടുപുഴ യൂണിയനുകളുടെ ആഭിമുഖ്യത്തിലുള്ള പദയാത്രകൾ ഉച്ചയ്ക്ക് 12നും എത്തും. ആനപ്രമ്പാൽ വടക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള പദയാത്ര 28ന് വൈകിട്ട് 6ന് കൊല്ലം എസ്.എൻ കോളേജിൽ എത്തി 29ന് രാവിലെ 6ന് യാത്ര തിരിക്കും.

പദയാത്രകളെ കൊല്ലം യൂണിയൻ ഓഫീസിൽ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ, യോഗം ബോർഡംഗങ്ങൾ, കൗൺസിൽ അംഗങ്ങൾ, വനിതാ സംഘം, യൂത്ത് മൂവ്മെന്റ് എസ്.എൻ ട്രസ്റ്റ് ഭാരവാഹികൾ, എംപ്ളോയീസ് വെൽഫെയർ ഫോറം, ശാഖായോഗം ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ച് ഭക്ഷണ പദാർത്ഥങ്ങൾ, ശീതള പാനീയങ്ങൾ, എന്നിവ നൽകി യാത്രയാക്കും. പദയാത്ര കടന്നുപോകുന്ന കൊട്ടിയം മുതൽ ശക്തികുളങ്ങര വരെയുള്ള സ്ഥലത്തെ ശാഖാ യോഗങ്ങൾ സമുചിതമായ സ്വീകരണം നൽകി യൂണിയൻ അതിർത്തി വരെ അനുധാവനം ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ അറിയിച്ചു.