amritha

അ​മൃ​ത​പു​രി: അ​മൃ​ത വി​ശ്വ​വി​ദ്യാ​പീഠം എം​.ടെ​ക്, പി​എ​ച്ച്.​ഡി കോ​ഴ്‌​സു​ക​ളി​ലാ​യി 31 പു​തി​യ പാഠ്യ​പ​ദ്ധ​തി​കൾ പ്ര​ഖ്യാ​പി​ച്ചു. അ​മൃ​ത സർ​വ​ക​ലാ​ശാ​ല​യു​ടെ അ​മൃ​ത​പു​രി, കോ​യ​മ്പ​ത്തൂർ, ബം​ഗ​ളു​രു കാമ്പ​സു​ക​ളി​ലാ​യാ​ണ് പു​തി​യ കോ​ഴ്‌​സു​കൾ ആ​രം​ഭി​ക്കു​ന്ന​ത്. 2020​-21 വർ​ഷ​ത്തിൽ തു​ട​ങ്ങു​ന്ന കോ​ഴ്‌​സു​കൾ​ക്കാ​യി നാ​ലു കോ​ടി രൂ​പ​യു​ടെ സ്‌​കോ​ളർ​ഷി​പ്പു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

വ്യ​വ​സാ​യ​രം​ഗ​ത്തി​ന് അ​നു​സൃ​ത​മാ​യി ത​യാ​റാകാൻ വി​ദ്യാർ​ത്ഥി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നും ഭാ​വി​യി​ലേ​യ്​ക്ക് ഉ​പ​ക​രി​ക്കു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളിൽ പ​രി​ശീ​ല​നം ന​ല്​കു​ന്ന​തി​നു​മാ​ണ് അ​മൃ​ത സർ​വ​ക​ലാ​ശാ​ല എ​ന്നും മുൻ​ഗ​ണ​ന ന​ല്​കു​ന്ന​തെ​ന്ന് അ​മൃ​ത വി​ശ്വ​വി​ദ്യാ​പീഠ​ത്തി​ലെ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ ഡീൻ ഡോ. കൃ​ഷ്​ണ​ശ്രീ അ​ച്ച്യു​തൻ പ​റ​ഞ്ഞു. ആർ​ട്ടി​ഫി​ഷ്യൽ ഇന്റ​ലി​ജൻ​സ് (എ​.ഐ), ഡേ​റ്റ സ​യൻ​സ​സ്, ബ​യോ​മെ​ഡി​ക്കൽ എൻ​ജി​നിയ​റിം​ഗ്, റി​ന്യൂ​വ​ബിൾ എ​നർ​ജി ടെ​ക്‌​നോ​ള​ജീ​സ്, ക​മ്മ്യൂ​ണി​ക്കേ​ഷൻ സി​സ്റ്റം​സ്, സ്​മാർ​ട്ട് ഗ്രി​ഡ്‌​സ് ആൻ​ഡ് ഇ​ല​ക്ട്രി​ക് വെ​ഹി​ക്കിൾ​സ്, ജി​യോ ​ഇൻ​ഫർ​മാ​റ്റി​ക്‌​സ് ആൻ​ഡ് എർ​ത്ത് ഒ​ബ്‌​സർ​വേ​ഷൻ, ഇൻ​ഡ​സ്​ട്രി​യൽ ഇന്റ​ലി​ജന്റ് സി​സ്റ്റം​സ് എ​ന്നി​ങ്ങ​നെ​യു​ള്ള എം​.ടെ​ക്, പി​എ​ച്ച്​.ഡി കോ​ഴ്‌​സു​ക​ളാ​ണ് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന​ത്. ഇൻ​ഡ​സ്​ട്രി പാർ​ട്ട്‌​ണേ​ഴ്‌​സിന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​യിൽ ആ​ദ്യ​മാ​യാ​ണ് ഒ​രു സ്വ​കാ​ര്യ സർ​വ​ക​ലാ​ശാ​ല ഇ​ത്ത​രം നൂ​ത​ന കോ​ഴ്‌​സു​കൾ ആ​രം​ഭി​ക്കു​ന്ന​ത്.

അ​മൃ​ത വി​ശ്വ​വി​ദ്യാ​പീഠ​ത്തിന്റെ അ​മൃ​ത​പു​രി കാമ്പ​സിൽ ആർ​ട്ടി​ഫി​ഷ്യൽ ഇന്റ​ലി​ജൻ​സ്, ബ​യോ​മെ​ഡി​ക്കൽ ഇൻ​സ്​ട്രു​മെന്റേഷൻ ആൻ​ഡ് സി​ഗ്‌​നൽ പ്രോ​സ​സിം​ഗ്, കമ്പ്യൂ​ട്ടർ സ​യൻ​സ് ആൻ​ഡ് എൻ​ജി​നി​യ​റിം​ഗ്, സൈ​ബർ സെ​ക്യൂ​രി​റ്റി സി​സ്റ്റം​സ് ആൻ​ഡ് നെ​റ്റ് വർ​ക്ക്, എം​ബ​ഡ​ഡ് കൺ​ട്രോൾ ആൻ​ഡ് ഓ​ട്ടോ​മേ​ഷൻ, ജി​യോ​ ഇൻ​ഫർ​മാ​റ്റി​ക്‌​സ് ആൻ​ഡ് എർ​ത്ത് ഒ​ബ്‌​സർ​വേ​ഷൻ, പ​വർ ആൻ​ഡ് എ​നർ​ജി (സ്​മാർ​ട്ട് ഗ്രി​ഡ​സ് ആൻ​ഡ് ഇ​ല​ക്ട്രി​ക് വെ​ഹി​ക്കിൾ​സ്), പ്രൊ​ഡ​ക്ഷൻ ആൻ​ഡ് ഇൻ​ഡ​സ്​ട്രി​യൽ എൻ​ജി​നിയ​റിം​ഗ്, റോ​ബോ​ട്ടി​ക്‌​സ് ആൻ​ഡ് ഓ​ട്ടോ​മേ​ഷൻ, സി​ഗ്‌​നൽ പ്രോ​സ​സിം​ഗ് ആൻ​ഡ് എം​ബ​ഡ​ഡ് സി​സ്റ്റം​സ്, തെർ​മ്മൽ ഫ്‌​ളൂ​യി​ഡ്‌​സ് എൻ​ജി​നി​യ​റിം​ഗ്, വി​.എൽ​.എ​സ്‌​.ഐ ഡി​സൈൻ, വ​യർ​ലെ​സ് നെ​റ്റ് വർ​ക്ക്‌​സ് ആൻ​ഡ് ആ​പ്ലി​ക്കേ​ഷൻ​സ് എ​ന്നീ കോ​ഴ്‌​സു​ക​ളാ​ണ് തു​ട​ങ്ങു​ന്ന​ത്.

www.amrita.edu/joinmtech എ​ന്ന വെ​ബ്‌​സൈ​റ്റിൽ നി​ന്നും കൂ​ടു​തൽ വി​വ​ര​ങ്ങൾ അ​റി​യാം. എം​.ടെ​ക് കോ​ഴ്‌​സു​ക​ളി​ലെ വി​ദ്യാർ​ത്ഥി​കൾ​ക്ക് ഓ​രോ വർ​ഷ​ത്തേ​യ്​ക്കും ഒ​രു ല​ക്ഷം രൂ​പ​യോ​ളം സ്‌​കോ​ളർ​ഷി​പ്പാ​യി ന​ല്​കും. ഇന്റ​ഗ്രേ​റ്റ​ഡ് എം.​ടെ​ക്, പി​.എ​ച്ച്​.ഡി കോ​ഴ്‌​സു​കൾ​ക്ക് പ്ര​തി​വർ​ഷം പ​ത്ത് ല​ക്ഷം രൂ​പ​യാ​ണ് സ്‌​കോ​ളർ​ഷി​പ്പ്. ഗേ​റ്റ് യോ​ഗ്യ​ത നേ​ടി​യ​വർ​ക്കും നേ​ടാ​ത്ത​വർ​ക്കും അ​പേ​ക്ഷി​ക്കാം. യൂ​റോ​പ്പ്, യു​.എ​സ്, ഓ​സ്‌​ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ സർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ചേർ​ന്നു​ള്ള ഡ്യു​വൽ ഡി​ഗ്രി​ക്കും ഡ്യു​വൽ പി​എ​ച്ച്​.ഡി പ്രോ​ഗ്രാ​മു​കൾ​ക്ക് ചേ​രു​ന്ന​തി​നും മി​ടു​ക്ക​രാ​യ വി​ദ്യാർ​ത്ഥി​കൾ​ക്ക് അ​വ​സ​ര​മു​ണ്ട്.