thodi
തൊടിയൂർ ഗവ. എൽ.പി.എസിൽ നടക്കുന്ന കരുനാഗപ്പള്ളി ബി. എച്ച്. എസ്. എസ് സപ്തദിന എൻ.എസ്.എസ് സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളും ക്യാമ്പ് ഭാരവാഹികളും

തൊടിയൂർ: തൊടിയൂർ ഗവ. എൽ.പി.എസിൽ 21ന് ആരംഭിച്ച കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ് സപ്തദിന സഹവാസ ക്യാമ്പ് ഇന്ന് സമാപിക്കും. അനിൽ ആർ. പാലവിളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കടവിക്കാട്ട് മോഹനൻ, വി. രാജൻ പിള്ള, തൊടിയൂർ രാമചന്ദ്രൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധി സ്മൃതി @ 150 ന്റ ഭാഗമായി സ്കൂൾ അങ്കണത്തിൽ സ്ഥാപിച് ചഗാന്ധി പ്രതിമ എ.എം. അരിഫ് എം. പി ഉദ്ഘാടനം ചെയ്തു. അംബിക ആർ, വി. വിജയകുമാർ, അനിൽ നീണ്ടകര, എച്ച്. ഷിഹാസ് ,പി. സുനിൽ കുമാർ, എസ്. മോഹനകുമാർ, എച്ച്. ഷാനവാസ്, നാദീറ മഹറിൻ ,അഭിലാഷ് ആദി, ബി. ഷാജഹാൻ, കെ.സന്തോഷ്, കെ.ജി. ശിവപ്രസാദ് ,എൻ. വിശ്വംഭരൻ ,എ. രാജേഷ്, ഡോ. ആതിര കെ.എൽ, ടി. സുരേഷ് കുമാർ, പി.ബി. രാജൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു.ഇന്ന് രാവിലെ 8 -ന് സ്വച്ഛ് ഭാരത്‌ (പരിസര ശുചീകരണം). 1.30-ന് ചേരുന്ന സമാപന സമ്മേളനം പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്യും. കെ.ബി . ഉന്മേഷ് അദ്ധ്യക്ഷത വഹിക്കും. ഗീതാകുമാരി റിപ്പോർട്ട് അവതരിപ്പിക്കും. പ്രമുഖ വ്യക്തികളും ജനപ്രതിനിധികളും പങ്കെടുക്കും. പ്രിൻസിപ്പൽ കെ.ബി. ഉന്മേഷ്, പ്രോഗ്രാം കൺവീനർ എൽ. ഗീതാകുമാരി, പി.ടി.എ പ്രസിഡന്റ് അനിൽ ആർ. പാലവിള, സ്കൂൾ മാനേജർ വി. രാജൻപിള്ള, എൽ.എസ്. ജയകുമാർ, ഹസൻ തൊടിയൂർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.