കുന്നത്തൂർ: ബാലസാഹിത്യവും നാടകവുമുൾപ്പെടെ നിരവധി കൃതികളുടെ രചയിതാവും അദ്ധ്യാപകനും ശാസ്താംകോട്ട ഭരണിക്കാവ് കലാക്ഷേത്രയിൽ പരേതരായ ഈശ്വരപിള്ളയുടെയും ഗൗരിഅമ്മയുടെയും മകനുമായ ഇ. രവീന്ദ്രൻ പിള്ള (ശാസ്താംകോട്ട രവി -71) അന്തരിച്ചു.ശാസ്താംകോട്ട ജെഎംടിടിഐ അദ്ധ്യാപകൻ, പവിത്രേശ്വരം ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ട് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1989 ൽ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പട്ടം എന്ന ആദ്യ കൃതിക്ക് അധ്യാപക കലാ സാഹിത്യ സമിതിയുടെ സംസ്ഥാന അവാർഡ്, 'ചങ്ങല' നാടകത്തിന് അധ്യാപക കലാവേദിയുടെ അവാർഡ്, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ട് പ്രസ്ദ്ധീകരിച്ച 'കിങ്ങിണിക്ക് ' 1992 ൽ സംസ്ഥന അവാർഡ്, 2001 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവിയമ്മ (റിട്ട. കൃഷി ഓഫീസർ), മക്കൾ: ഡോ.എസ്.ആർ. ഇന്ദുശ്രീ (ഗവ. കോളേജ്, തഴവ ), എസ്.ആർ.ഇന്ദുകല. മരുമക്കൾ: ഡോ.വി.സജീവ് ( മെഡിക്കൽ ഓഫീസർ, ഗവ.ആശുപത്രി, കൃഷ്ണപുരം), സുനിൽകുമാർ (അധ്യാപകൻ എംഎസ്എച്ച്എസ്എസ്, വേങ്ങ ). സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.