photo
ശിവഗിരിയിൽ ധർമ്മപതാക ഉയർത്താനുള്ള കൊടിക്കയർ പദയാത്രയ്ക്ക് ശ്രീനാരായണ ഗുരുധർമ്മ പ്രചാരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ടൗണിൽ നൽകിയ സ്വീകരണം

കരുനാഗപ്പള്ളി: 87-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ശിവഗിരിയിൽ ധർമ്മപതാക ഉയർത്തുന്നതിനുള്ള കൊടിക്കയറും വഹിച്ചുകൊണ്ട് കരുനാഗപ്പള്ളിയിലൂടെ കടന്നുപോയ പദയാത്രയ്ക്ക് ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ വരവേല്പ് നൽകി. ഗുരുദേവൻ കണ്ണാടിപ്രതിഷ്ഠ നടത്തിയ ചേർത്തല കളവംകോടത്ത് ശക്തീശ്വരം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പദയാത്രയാണ് കരുനാഗപ്പള്ളി വഴി കടന്നുപോയത്. ജില്ലയുടെ അതിർത്തിയായ ഓച്ചിറയിൽ എത്തിയ പദയാത്രയെ സഭ കേന്ദ്രകമ്മിറ്റി അംഗം ടി.കെ. സുധാകരൻ, കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ വിനോദ്, സെക്രട്ടറി ആർ. ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. . തുടർന്ന് താലൂക്കിന്റെ വിവിധഭാഗങ്ങളിൽ സ്വീകരണം സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിൽ നടന്ന സ്വീകരണത്തിന് ജില്ലാ കമ്മിറ്റി അംഗങ്ങളായ ബി.എൻ. കനകൻ, വി. ചന്ദ്രാക്ഷൻ, മണ്ഡലം കമ്മിറ്റി അംഗം പള്ളിയിലൽ ഗോപി, ശാന്താ ചക്രവാണി, കെ. പ്രസന്ന എന്നിവർ നേതൃത്വം നൽകി.