പത്തനാപുരം: ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ട്രഷറിയിലേക്ക് മാർച്ചും ധർണയും നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് കല്ലുംകടവ് സബ് ട്രഷറിക്ക് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ താലൂക്ക് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പത്തനാപുരം ഉദ്ഘാടനം ചെയ്തു. കരാറുകാരുടെ കുടിശിക അനുവദിക്കുക, ട്രഷറി സ്തംഭനം ഒഴിവാക്കുക, കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കുക, ഒരു കോടി വരെയുള്ള വർക്കുകൾക്ക് ടാർ വാങ്ങി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ സംഘടിപ്പിച്ചത്. താലൂക്ക് വൈസ് പ്രസിഡന്റ്
എ.എം. സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. തങ്കച്ചൻ, ജോസ് ഡാനിയേൽ, സി. ജോസഫ്, നിജാം, പ്രദീപ്, കുട്ടപ്പൻ, ഡാനിയേൽ, നൗഷാദ്, ജോർജ് സാമുവേൽ, മണിലാൽ, അഫ്സൽ, ഷാജഹാൻ ഈടക്കട എന്നിവർ സംസാരിച്ചു.