പുനലൂർ: കിടപ്പാടം ഇല്ലാതെ ബുദ്ധിമുട്ടിലായ നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകി പൊലിസിന്റെ പൊതുജന കൂട്ടായ്മ. തൃശൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പൊലിസുകാരുടെ പൊതുജന കൂട്ടായ്മയായ മേഴ്സി കോപ്സ് ചാരിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പുനലൂർ ആരംപുന്ന ആലിയിട്ടുകുന്നിൽ ബാബുവും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന് വീട് നിർമ്മിച്ച് നൽകിയത്.
വീടിന്റെ താക്കോൽ ദാനം ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഇൻസ്പെക്ടർ ജനറൽ എസ്. ശ്രീജിത്ത് നിർവഹിച്ചു. ക്രൈംബ്രാഞ്ച് തൃശൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കെ.എസ്. സുദർശൻ അദ്ധ്യക്ഷത വഹിച്ചു. പുനലൂർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്. അനിൽദാസ്, പുനലൂർ നഗരസഭ ഉപാദ്ധ്യക്ഷ സുശീലാ രാധാകൃഷ്ണൻ, കൗൺസിലർമാരായ ബി. സുജാത, ലളിതമ്മ, പുനലൂർ സി.ഐ ബിനു വർഗീസ്, വയോജന സംരക്ഷണ സമിതി രക്ഷാധികാരി ഡോ.കെ.ടി. തോമസ്, ജനമൈത്രി പൊലീസ് സി.ആർ.ഒ ഷെറീഫ്, റിട്ട. എസ്.ഐ എസ്.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.