കരുനാഗപ്പള്ളി: ആൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി നഗരസഭാ കവാടത്തിന് മുന്നിൽ ധർണ നടത്തി. അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് കരുനാഗപ്പള്ളിയിൽ ധർണ നടത്തിയത്. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ജി. യതീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി. ഗോപി അദ്ധ്യക്ഷത വഹിച്ചു. അനിൽ ചവറ, പ്രസന്നൻ, സത്യശീലൻ, സലിം ചക്കാലത്ത്, ദിലീപ് ചവറ, കെ.കെ. രവി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നേതാക്കൾ സംഘടനയുടെ ആവശ്യങ്ങൾ അടങ്ങിയ മെമ്മോറാണ്ടം നഗരസഭാ സെക്രട്ടറിക്ക് നൽകി.