കൊട്ടാരക്കര: പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് സമാപനമായി. പാങ്ങോട് ഗവ.എൽ.പി സ്കൂളിലാണ് ക്യാമ്പ് നടന്നത്. സമാപന സമ്മേളനം സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബി. വിനോദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഓമനാ ശ്രീറാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് തോമസ് വർഗ്ഗീസ്, പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ, പ്രോഗ്രാം ഓഫീസർ ഐ. ജ്യോതിലക്ഷ്മി, ആർ. ഹരികുമാർ എന്നിവർ സംസാരിച്ചു. ബെസ്റ്റ് വോളണ്ടിയേഴ്സിന് ബി. വിനോദ് ട്രോഫികൾ സമ്മാനിച്ചു. ഏഴ് ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി ഭവന സന്ദർശനം, വൃദ്ധജന പരിപാലനം, സ്നേഹക്കൂടൊരുക്കൽ, രക്തദാന സേനയുടെ ഡയറക്ടറി തയ്യാറാക്കൽ, ലഹരി വിരുദ്ധ ബോധവത്കരണം, തൊഴിൽ പരിശീലനം, കലാപരിപാടികൾ, ക്ളാസുകൾ എന്നിവ നടത്തിയിരുന്നു.