കൊല്ലം : കുപ്രസിദ്ധ ഗുണ്ട എബിൻ പെരേര (മംഗൽ പാണ്ഡെ) ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി. മുണ്ടയ്ക്കൽ വില്ലേജിൽ പെരുമ്പള്ളി തെക്കതിൽ മംഗൽ പാണ്ഡെ എന്നറിയപ്പെടുന്ന എബിൻ പെരേരയെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഇരവിപുരം, കൊല്ലം ഈസ്റ്റ്, കൊല്ലം വെസ്റ്റ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ കൊലപാതകശ്രമം ഉൾപ്പടെ 10 കേസുകളുണ്ട്. ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ അജിത്കുമാറിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ നൽകിയ റിപ്പോർട്ടിന്മേലാണ് ജില്ലാ കളക്ടർ കരുതൽ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്. കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി പി.കെ. മധുവിന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി പ്രദീപ് കുമാർ, ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.