thapasya
തപസ്യ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ 'തുഞ്ചൻ കവിതകളുടെ സമകാലിക പ്രസക്തി

കൊല്ലം:എഴുത്തച്ഛൻ കവിതകളിൽ നിറഞ്ഞു നിൽക്കുന്നത് അദ്വൈതത്തിന്റെയും മാനവ ഏകീഭാവത്തിന്റെയും ഉദാത്ത മാതൃകയാണെന്നും അതുകൊണ്ടുതന്നെ ഈ കാവ്യങ്ങൾ കാലാനുവർത്തികളാണെന്നും ഡോ. ആർ. ജയ പറഞ്ഞു. തപസ്യ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ 'തുഞ്ചൻ കവിതകളുടെ സമകാലിക പ്രസക്തി" എന്ന വിഷയത്തിൽ കൊല്ലം പബ്ലിക് ലൈബ്രറിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് എസ്.രാജൻ ബാബു അദ്ധ്യക്ഷത വഹിച്ചു. വെളിയം കെ.എസ്. രാജീവ് പ്രേംചന്ദ് അനുസ്മരണം നടത്തി. സ്മൃതി സന്ധ്യയോടനുബന്ധിച്ച് എഴുത്തച്ഛൻ കാവ്യാലാപന മത്സരങ്ങൾ നടന്നു. മത്സര വിജയികൾക്ക് കേണൽ ഡിന്നി സമ്മാനം നൽകി. മൃദംഗവാദനത്തിന്റെ സാങ്കേതികതയെക്കുറിച്ച് പ്രവീൺ ശർമ്മ ക്ലാസെടുത്തു. സംഘടനാ സെക്രട്ടറി രവികുമാർ ചേരിയിൽ, മഹേഷ് എന്നിവർ സംസാരിച്ചു.