paravur-sajeeb
നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ സെമിനാർ പരവൂർ സബ് ഇൻസ്‌പെക്ടർ വി. ജയകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ : പരവൂർ യു.പി.എസിൽ നടന്ന മഞ്ഞകാല ഇന്ദിരാഗാന്ധി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പ് വേറിട്ട പരിപാടികളോടെ ശ്രദ്ധേയമായി. മാലിന്യ വിമുക്‌ത പ്രചാരണം, ലഹരി വിരുദ്ധ കുടുംബ സദസ്, കാൻസർ ബോധവൽക്കരണ ക്ലാസ് എന്നീ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. ക്യാമ്പിന്റെ ഭാഗമായി നടന്ന ലഹരി വിരുദ്ധ സെമിനാർ പരവൂർ സബ് ഇൻസ്‌പെക്ടർ വി. ജയകുമാർ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ എം.ആർ. ഗോപകുമാർ, പ്രോഗ്രാം ഓഫീസർ പരവൂർ സജീബ് , സബ് ഇൻസ്‌പെക്ടർ കെ.പി. ജോയിക്കുട്ടി, ബിജു കെ. മാത്യു ,ഡി. ശിവപ്രസാദൻപിള്ള, ടി. സുരേഷ് , ശ്യാംശശി എന്നിവർ സംസാരിച്ചു.