അഞ്ചൽ: കരാറുകാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ ട്രഷറിക്ക് മുന്നിൽ അനുഭാവ ധർണ നടത്തി. സി.പി.എം അഞ്ചൽ ഏരിയാ സെക്രട്ടറി ഡി. വിശ്വസേനൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ഏരൂർ സുഭാഷ് മുഖ്യ പ്രസംഗം നടത്തി. എം.സി. റഹീം അദ്ധ്യക്ഷത വഹിച്ചു. കൺവീനർ വി.എൽ. അനിൽ കുമാർ, അനീഷ് അഞ്ചൽ, ബേബി വർഗ്ഗീസ്, ഗണേശൻ, പച്ചയിൽ സുരേന്ദ്രൻപിള്ള, അഭിഷിക്ത്, രാഹുൽ എം. പിള്ള, സുധീൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.