photo
പള്ളം സമിതിയുടെ ശിവഗിരി തീർത്ഥാടന പദയാത്രികരെ കുളക്കടയിൽ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ നേതാക്കൾ സ്വീകരിച്ചപ്പോൾ

കൊട്ടാരക്കര: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രമുറ്റത്തെ തേന്മാവിൻ ചുവട്ടിൽ നിന്നുമുള്ള പള്ളം സമിതിയുടെ ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് കൊട്ടാരക്കര യൂണിയനിൽ ഹൃദ്യമായ വരവേൽപ്പ് നൽകി.

ജില്ലാ അതിർത്തി കടന്നുവന്ന പദയാത്രികരെ കുളക്കടയിൽ യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി. വിശ്വംഭരൻ, വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ, കൗൺസിലർ വി. അനിൽകുമാർ, കുടവട്ടൂർ രാധാകൃഷ്ണൻ, സദാശിവൻ, പി.എസ്. ഷാലു എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. യൂണിയൻ കൗൺസിലർമാരും ശാഖാ ഭാരവാഹികളും വനിതാസംഘം, കുടുംബ യൂണിറ്റ്, യൂത്ത് മൂവ്മെന്റ് ഭാരവാഹികളും പങ്കെടുത്തു.

കാക്കക്കോട്ടൂർ ശാഖയിൽ

എസ്.എൻ.ഡി.പി യോഗം കാക്കക്കോട്ടുർ ശാഖയിൽ ശാഖാ ചെയർമാൻ കെ.ആർ. ഉല്ലാസ് ഗുരുദേവ പ്രതിമയിൽ മാല ചാർത്തി പദയാത്രയെ സ്വീകരിച്ചു. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ തീർത്ഥാടന സന്ദേശം നൽകി. ശാഖാ കൺവീനർ എൻ. ഗോപാലകൃഷ്ണൻ, കെ. മോഹൻദാസ്, കെ. ശിവദാസൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ രേഖ ഉല്ലാസ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി പി.എൽ. ഷിബുലാൽ, സദാനന്ദൻ, സുധർമ്മ, ശ്രീദേവി, കെ. നടരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

 ഇടയ്ക്കിടം ശാഖയിൽ

451-ാം നമ്പർ ഇടയ്ക്കിടം ശാഖയിൽ നൽകിയ സ്വീകരണത്തിന് ശാഖാ പ്രസിഡന്റ് എസ്. രഞ്ജിത്ത്, സെക്രട്ടറി സിബു, കമ്മിറ്റി അംഗങ്ങളായ ശ്രീജു, ജയപ്രകാശ്, ഉദയൻ, വനിതാ കമ്മിറ്റി അംഗങ്ങളായ സുശീല, ജയശ്രീ, ലതിക തുടങ്ങിയവർ നേതൃത്വം നൽകി.

 കടയ്ക്കോട് ശാഖയിൽ

790-ാം നമ്പർ കടയ്‌ക്കോട് ശാഖയിൽ നൽകിയ സ്വീകരണത്തിന് പ്രസിഡന്റ് ഉമാനാഥ ശങ്കർ, സെക്രട്ടറി ആർ. സജികുമാർ, വൈസ് പ്രസിഡന്റാ ഹരികുമാർ, വനിതാസംഘം പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.