കൊല്ലം: വിവിധ ജമാഅത്തുക്കളുടെ നേതൃത്വത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന് പ്രതിഷേധ റാലി നടന്നു. വെള്ളിയാഴ്ച പള്ളികളിലെ ജുമഅ നമസ്ക്കാരത്തിന് ശേഷമായിരുന്നു പ്രതിഷേധ റാലി. കൊല്ലം ജോനകപ്പുറം വലിയ പള്ളി, ചിന്നക്കട ജുമാ മസ്ജിദ്, പട്ടാളത്ത് ജുമാ മസ്ജിദ്, കടപ്പാക്കട ജമാഅത്ത് എന്നിങ്ങനെ നഗരത്തിലെ പ്രധാന പള്ളികളിൽ ജുമഅ നമസ്കാരത്തിനെത്തയവർ പ്രതിഷേധ റാലിയിൽ അണിചേർന്നു. ജോനകപ്പുറം വലിയപള്ളിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധറാലി ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ സമാപിച്ചു.