c
ബൈപ്പാസ് റോഡിൽ പുതിയതായി സ്ഥാപിച്ച തെരുവു വിളക്കുകൾ പ്രകാശിച്ചപ്പോൾ

കൊല്ലം: ഇരുട്ടിലാണ്ട കൊല്ലം ബൈപ്പാസ് റോഡിൽ വെളിച്ചമെത്തിക്കാൻ സ്ഥാപിക്കുന്ന തെരുവ് വിളക്കുകളുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചു. മേവറം മുതൽ കാവനാട് വരെ നാലു കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന 415 എൽ.ഇ.ഡി. ലൈ​റ്റുകളിൽ ആദ്യഘട്ടമായി 150 എണ്ണമാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത്. മേവറം മുതൽ പാൽക്കുളങ്ങര ക്ഷേത്രംവരെ സ്ഥാപിച്ച ലൈറ്റുകളുടെ ഉദ്ഘാടനം രാവിലെ 9ന് അയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്റി ജി. സുധാകരൻ നിർവഹിക്കും. മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ അദ്ധ്യക്ഷയാകും.
മേയർ ഹണി ബഞ്ചമിൻ, എം. പിമാരായ എൻ. കെ.പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം. എൽ. എമാരായ എം.മുകേഷ്, എൻ.വിജയൻപിള്ള, എം. നൗഷാദ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
കോർപ്പറേഷനിലെ വിവിധ സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷരായ ചിന്ത എൽ.സജിത്ത്, ഗീതാകുമാരി, മുൻ മേയർ വി. രാജേന്ദ്രബാബു, കൗൺസിലർമാരായ സരിത, ബാബു, ലൈലകുമാരി, ബിന്ദു എസ്. ആർ., ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൽ. ലക്ഷ്മണൻ, സുലോചന, ദേശീയപാത വിഭാഗം എൻജിനീയർമാരായ എസ്. സജീവ്, കെ. എ. ജയ തുടങ്ങിയവർ പങ്കെടുക്കും.

പദ്ധതി തുക: 4 കോടി

മൊത്തം ലൈറ്റുകൾ: 415

ആദ്യഘട്ടത്തിൽ : 150

മേവറം മുതൽ പാൽക്കുളങ്ങര ക്ഷേത്രം വരെ